കാക്കനാട്: പാടിവട്ടം സ്കൈലൈൻ മെൽ റോസിൽ താമസിക്കുന്ന തൃപ്പൂണിത്തുറ മൂക്കഞ്ചേരിൽ ബംഗ്ലാവിൽ റിട്ട. ക്യാപ്റ്റൻ എം.പി. ചെറിയാൻ (88) നിര്യാതനായി. കേരളത്തിലെ പഴയകാല ഫുട്ബാൾ താരമാണ്. ഇന്ത്യൻ ആർമി ഇ.എം.ഇ. കോറിെൻറ 1950-60 കാലഘട്ടങ്ങളിലെ മികച്ച ഗോൾകീപ്പറായിരുന്നു. സൈനിക സേവനത്തിൽനിന്ന് വിരമിച്ചശേഷം കുവൈത്ത് എയർവേസ്, ഗൾഫ് എയർ തുടങ്ങി സ്ഥാപനങ്ങളിലെ കേരള ഘടകം മാനേജറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അമ്മിണി ചെറിയാൻ, മക്കൾ: പരേതനായ ജേക്കബ് (നവീൻ), ശാലിനി മാത്യൂസ് (അധ്യാപിക, ആലുവ വൈ.എം.സി.എ കോളജ്). മരുമകൻ: പരേതനായ മാത്യൂസ് കെ. ജയിംസ് (വനം വകുപ്പ്). എറണാകുളം പാടിവട്ടത്തെ സ്വവസതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുദർശനത്തിനുെവക്കും. തുടർന്ന് തിങ്കളാഴ്ച മൂന്നിന് തൃപ്പൂണിത്തുറ നടമ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.