ഓച്ചിറ: വെസ്റ്റ് ബംഗാൾ സ്വദേശി തൂങ്ങിമരിച്ച നിലയിൽ. ഉത്തർദിൻ ജാപുർ ഇത്ത്ഹാർ അലങ്കാരംവീട്ടിൽ സുരേഷ്സിങ്ങിെൻറ മകൻ തപസിങ് (30) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ച ദേശീയപാതയിൽ വലിയകുളങ്ങര പള്ളിമുക്കിലെ ഇറച്ചിക്കടയിൽ തൂങ്ങിയ നിലയിലായിരുന്നു. പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്.
ഓച്ചിറ പൊലീസ് എത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്േമാർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.