കല്ലമ്പലം: പാറമടയിലെ കുളത്തിൽ കാൽവഴുതി വീണ് യുവാവ് മരിച്ചു. കരവാരം പഞ്ചായത്തിലെ നെടുമ്പറമ്പ് റീനാഭവനിൽ പരേതനായ ഹർഷകുമാറിെൻറയും ബീനയുടെയും മകൻ വിഷ്ണു (22)ആണ് മരിച്ചത്.
കരവാരം ബഡ്സ് സ്കൂളിലെ വിദ്യാർഥിയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വിഷ്ണുവും ബന്ധുവായ വിഷ്ണു എന്നയാളും കൂടി ഞായറാഴ്ച എട്ടുമണിയോടെ കരവാരം നെല്ലിക്കുന്നിലെ സ്വകാര്യവ്യക്തിയുടെ പാറമടയിൽ കുളിക്കാൻ എത്തി. ബന്ധുവായ യുവാവ് വെള്ളക്കെട്ടിൽ കുളിക്കവെ വിഷ്ണു കാൽവഴുതി വീഴുകയായിരുന്നു. നിലവിളികേട്ട് എത്തിയ പരിസരവാസികൾ പാറമടയിൽ ഇറങ്ങി തിരഞ്ഞെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല.
ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽനിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് അംഗങ്ങളും സ്കൂബാടീം അംഗങ്ങളും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ ചളിയിൽ പുതഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തിരച്ചിലിന് സ്കൂബാടീം അംഗങ്ങളായ ദിനേഷ്, അനീഷ്, മനു വി. നായർ, നിതിൻ, വിദ്യരാജ്, ശ്രീരൂപ്, അഷറഫ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മുകുന്ദൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വിപിൻ, രാജഗോപാൽ, പ്രമോദ്, ഹോം ഗാർഡുമാരായ അനിൽകുമാർ, സുധീർ തുടങ്ങിയവർ നേതൃത്വം നൽകി. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ.
േകാവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കല്ലമ്പലം പൊലീസ് കേസെടുത്തു. റീനയാണ് ഏകസഹോദരി.