തള്ളിയിട്ടതിനെ തുടര്ന്നാണ്മരണം സംഭവിച്ചതെന്നാണ് പരാതി
വെഞ്ഞാറമൂട്: നിലത്ത് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കുടുംബവഴക്കിനിടയില്‍ മകളുടെ ഭര്‍ത്താവ് തള്ളിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നുള്ള പരാതിയെത്തുടർന്ന് മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെമ്പായം ചിറത്തലയ്ക്കല്‍ പേരിലക്കോട് നീതു ഭവനില്‍ ബാബുവിെൻറ ഭാര്യ ഇന്ദിര (45) ആണ് മരിച്ചത്. മാരിയം തടത്തരികത്ത് വീട്ടില്‍ സുനില്‍കുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. ആറുമാസമായി സുനില്‍കുമാറുമായി പിണങ്ങി രണ്ട് മക്കളുമായി കുടുംബവീട്ടില്‍ കഴിയുകയാണ് ഇന്ദിരയുടെ മകളായ നീതു. ഭാര്യയെയും മക്കളെയും കാണാനെന്ന പെരില്‍ ഇവിടെയെത്തുന്ന സുനില്‍ കുമാറും നീതുവും തമ്മിൽ വഴക്ക് പതിവായിരുന്നു. ഞായറാഴ്ചയും ഇത് ആവര്ത്തിച്ചെത്ര. നീതുവിെൻറ സഹോദരന് നിതീഷ് ഇതിനെ ചോദ്യം ചെയ്യുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. ഇതിനിടയില്‍ തടസ്സം പിടിക്കാന്‍ ചെന്ന ഇന്ദിരയെ സുനില്‍ കുമാര്‍ പിടിച്ചുതള്ളിയതോടെ പുറത്തേക്ക് തലയിടിച്ച് വീണ് സാരമായി പിരക്കേറ്റു. തുടര്‍ന്ന് നിതീഷും അയല്‍വാസികളും ചേര്‍ന്ന് ഇന്ദിരയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിെച്ചങ്കിലും താമസിയാതെ മരിക്കുകയായിരുന്നു.