പെരുമ്പിലാവ്: വിനോദ സഞ്ചാര യാത്ര കഴിഞ്ഞ് കാസർകോട് സുള്ളിയിൽ നിന്ന് മടങ്ങവേ ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം അമലഗിരി മനുശ്ശേരി വീട്ടിൽ ജോണിയുടെ മകൻ അഭിജിത്ത് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കോട്ടയം വിഷ്ണു വിലാസം രാജേഷിെൻറ മകൻ വൈഷ്ണവിനെ (22) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ആറിന് ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ കൊരട്ടിക്കര വട്ടമ്മാവിലായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്നിരുന്ന കാർയാത്രികർ യുവാക്കളെ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിജിത്തിനെ രക്ഷിക്കാനായില്ല. കേബിൾ കഴുത്തിൽ കുരുങ്ങിയതാകാം മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കുന്നംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.