അന്തിക്കാട്: സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവും അന്തിക്കാട് ചെത്തുതൊഴിലാളി യൂനിയൻ സെക്രട്ടറിയുയിരുന്ന എൻ.സി. ശങ്കരെൻറ ഭാര്യ താന്ന്യം ചർച്ച് റോഡിൽ നെല്ലിപറമ്പിൽ ദേവയാനി (93) നിര്യാതയായി. മക്കൾ: അശോകൻ, ജയരാജൻ, ഭഗവത് സിങ്, സിദ്ധാർഥൻ, നയന. മരുമക്കൾ: ശ്യാമള, നിർമല, വിനിത, ബീന, തുളസി, സുനിൽ കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.