മണ്ണുത്തി: വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. മണ്ണുത്തി വി.വി.എസ് സ്കൂളിനു സമീപം തൃശൂര്‍ ട്രഷറി അക്കൗണ്ടൻറായിരുന്ന പയ്യപ്പിള്ളി വീട്ടില്‍ പരേതനായ പി.ജി. ബാബുവിെൻറ ഭാര്യ വള്ളിയമ്മയാണ് (70) മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 33 വര്‍ഷം വിദ്യാഭ്യാസവകുപ്പില്‍ സേവനം ചെയ്തിട്ടുണ്ട്. മക്കള്‍: ബ്രിജീഷ് (സിവില്‍ പൊലീസ് ഓഫിസര്‍ ഇരിങ്ങാലക്കുട), ആഗേഷ്. മരുമക്കള്‍: അജിത, രമ്യ.