കോട്ടായി: റിട്ട. പ്രധാനാധ്യാപകൻ കോട്ടായി കോട്ടച്ചന്ത പുത്തൻപറമ്പിൽ പി.ജെ. ആൻറണി (78) നിര്യാതനായി. കോവിഡ് ഭേദമായി 11ാം ദിവസമായ ഞായറാഴ്ച ജില്ല ആശുപത്രിയിലാണ് മരിച്ചത്. കോട്ടയം തെള്ളകം സ്വദേശിയും മാത്തൂർ തണ്ണീരങ്കാട് എൽ.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകനുമാണ്. ഭാര്യ: അന്നമ്മ. മക്കൾ: യേശുദാസ്, എലിസബത്ത്, ടോംസ്. മരുമക്കൾ: ജോൺ, ഷീബ, റീജ.