ഷൊർണൂർ: പഴയകാല ഫുട്ബാൾ താരവും കോച്ചുമായിരുന്ന കവളപ്പാറ ഐക്കര അച്ചുതൻകുട്ടി (83) നിര്യാതനായി. സതേൺ റെയിൽവേ, എം.ആർ.എഫ് അടക്കമുള്ള ടീമുകൾക്കും പാലക്കാട് ജില്ല ടീമിനും വേണ്ടി കളിച്ചിട്ടുണ്ട്. നിരവധി ഫുട്ബാൾ താരങ്ങളെ വാർത്തെടുക്കുന്നതിലും ടൂർണമെൻറുകൾ സംഘടിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. റഫറിയായി നിരവധി മത്സരങ്ങൾ നിയന്ത്രിച്ചിട്ടുമുണ്ട്. പരേതയായ കോൺഗ്രസ് നേതാവ് അംബികാദേവി ടീച്ചറാണ് ഭാര്യ. മകൻ: ആനന്ദ് (ബാഡ്മിൻറൺ കോച്ച്). മരുമകൾ: അനില.