ആറാട്ടുപുഴ: ബൈക്കിടിച്ച് കാൽനട യാത്രക്കാരനായ വ്യാപാരി മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശിവനട ജങ്ഷന് വടക്കുവശം ചായക്കട നടത്തുന്ന കൃഷ്ണാലയത്തിൽ പ്രഭലനാണ് (51) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകുമ്പോൾ കടക്ക് സമീപമായിരുന്നു അപകടം. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും അർധ രാത്രിയോടെ മരിച്ചു. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. ഭാര്യ: സന്തോഷ് കുമാരി. മക്കൾ: ഗായത്രി, കൃഷ്ണലാൽ. മരുമകൻ: പ്രച്ചു.