ആലപ്പുഴ: െബ്രഡ് കയറ്റിവന്ന എയ്സർ ബൈക്കിലിടിച്ച് പരിക്കേറ്റ കോൺഗ്രസ് ബൂത്ത് സെക്രട്ടറി മരിച്ചു. വഴിച്ചേരി വാർഡ് 207ാം നമ്പർ കോൺഗ്രസ് ബൂത്ത് സെക്രട്ടറിയും കോസ്റ്റൽ മണ്ഡലം എക്സിക്യൂട്ടിവ് അംഗവുമായ വഴിച്ചേരി സെൻറ് ജോസഫ് സ്ട്രീറ്റിൽ പുത്തൻവീട്ടിൽ റൈനോൾഡ് ജോസഫാണ് (37) മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഓടെ വഴിച്ചേരി ജങ്ഷനിലായിരുന്നു അപകടം. റെയിനോൾഡ് ജോസഫ് ഓടിച്ചിരുന്ന ബൈക്കിൽ ഇടിച്ച എയ്സർ കുറച്ചു ദൂരം ബൈക്ക് വലിച്ചുകൊണ്ടുപോയി. വാഹനത്തിനടിയിൽപെട്ട റൈനോൾഡിനെ അതുവഴി വന്ന നഗരസഭ കാളാത്ത് വാർഡ് കൗൺസിലർ എ.ഷാനവാസ് ആണ് വണ്ടിയിലുണ്ടായിരുന്നവരുടെ സഹായത്തോടെ പുറത്തെടുത്തത്. ജനറൽ ആശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലും ചികിത്സിച്ചെങ്കിലും ഞായറാഴ്ച മരിച്ചു. കളമശ്ശേരിയിൽ പോസ്റ്റ്േമാർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. ഭാര്യ: എലിസബത്ത്. മക്കൾ: റിനിയ (സെൻറ് ജോസഫ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി), അഭയ(നാല് വയസ്സ്).