ആലുവ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. ആലുവ തായ്ക്കാട്ടുകര ഗിരിജാലയത്തിൽ വി.കെ. നടരാജനാണ് (70) മരിച്ചത്. ഭാര്യ: ഗിരിജ. മകൾ: മീന. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം കളമശ്ശേരി മുനിസിപ്പൽ ശ്മശാനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംസ്കരിച്ചു.