അഗളി: അട്ടപ്പാടി പുതൂർ ചെറുനാലിപ്പൊട്ടിയിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് പരിക്കേറ്റ വട കോട്ടത്തറ ഊരിലെ മണികണ്ഠൻ (22) നിര്യാതനായി.എ.ഐ.വൈ.എഫ് അട്ടപ്പാടി മണ്ഡലം സെക്രട്ടറി രാജുവിെൻറ മകനാണ്. പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നിയന്ത്രണം വിട്ട ബൈക്ക് പുഴയിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന അജിത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. അഗളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് മരിച്ച മണികണ്oൻ. മാതാവ്: സെൽവി. സഹോദരൻ: ജയകുമാർ.