മാത്തൂർ: ഓട്ടോ തൊഴിലാളി വീടിനുസമീപത്തെ വളപ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ. ചെങ്ങണിയൂർകാവ് ചെറുപൊറ്റ വീട്ടിൽ മുരളിധരനെയാണ് (54) തിങ്കളാഴ്ച രാവിലെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.മാത്തൂർ അഗ്രഹാരം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ മുരളീധരൻ, കോവിഡ് സാഹചര്യത്തിൽ ഓട്ടം നിലച്ചതിനാൽ ഓട്ടോറിക്ഷ വിറ്റിരുന്നു. ജോലിയൊന്നും ഇല്ലാത്തതിെൻറ മനോവിഷമം മുരളീധരൻ അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മാതാവ്: ലീല. ഭാര്യ: രാധിക. മക്കൾ: മിഥുൻ, മൃദുല.