വർക്കല: കോൺഗ്രസ് നേതാവും പ്രവാസി സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഇടവാ സൈഫ് എന്ന ഇടവ കിണറ്റുവിളാകം വീട്ടിൽ സൈഫുദ്ദീൻ (74) നിര്യാതനായി. അബൂദബി മലയാളി സമാജം പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ഇൻകാസ് യു.എ.ഇ വർക്കിങ് പ്രസിഡൻറ്, വർക്കല എസ്.എൻ കോളജ് അലുമ്നി അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വർക്കല എസ്.എൻ കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡൻറായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. പി.സി. ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കൊപ്പം സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചുവരവെയാണ് കുടുംബത്തിലെ പ്രാരബ്ധങ്ങൾ മൂലം 1977ൽ അബൂദബിയിൽ തൊഴിൽ തേടി പോയത്. 2018 ൽ നാട്ടിൽ മടങ്ങിയെത്തിയ ശേഷവും കോൺഗ്രസിൽ സജീവമായി. ഭാര്യ: നബീസ. മക്കൾ: സീലിയ, ബാബു റൈസൽ.