ചാവക്കാട്: ചേറ്റുവ റോഡിൽ ഡോ. മുഹമ്മദാലി (85) നിര്യാതനായി. താലൂക്ക് ഗവ. ആശുപത്രിയിലെ ആദ്യ സൂപ്രണ്ടായിരുന്നു. പാലക്കാട് കണ്ണമ്പ്ര സ്വദേശിയായ ഡോ. മുഹമ്മദാലി അഞ്ചരപ്പതിറ്റാണ്ടിലേറെയായി ചാവക്കാട് നഗരത്തിൽ ആതുരസേവനരംഗത്ത് പ്രവർത്തിച്ചുവരുകയായിരുന്നു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യമാർ: പരേതയായ ജമീല, നദീറ. മക്കൾ: ഡോ. ഫിറോസ്, ഡോ. ഷംസീർ. മരുമക്കൾ: മെഹർ, അനീഷ.