വേലൂർ: മഞ്ഞപ്പിത്തം ബാധിച്ച യുവതി പ്രസവത്തെ തുടർന്ന് മരിച്ചു. വേലൂർ നടുവിലങ്ങാടി പുലിക്കോട്ടിൽ വീട്ടിൽ സിേൻറായുടെ ഭാര്യ റിനിയാണ് (23) മരിച്ചത്. പൂർണ ഗർഭിണിയായിരുന്ന റിനി മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തു. എന്നാൽ, തിങ്കളാഴ്ച ഉച്ചയോടെ റിനിയുടെ ആരോഗ്യസ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. പിതാവ്: ജോസഫ്. മാതാവ്: റീത്ത. സഹോദരൻ: റിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വേലൂർ സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിസെമിത്തേരിയിൽ.