തൃശൂർ: സർവിസസ് ഫുട്ബാൾ ടീമംഗവും സന്തോഷ് ട്രോഫി മുൻ താരവുമായ എൽത്തുരുത്ത് ഓളിപ്പറമ്പിൽ സാം ഗോമസ് (ഭാസി-61) നിര്യാതനായി. കരസേനയിൽ റിട്ട. ജൂനിയർ കമ്മിഷൻഡ് ഓഫിസറായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഒളരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ. കരസേനയിലെ മദ്രാസ് എൻജിനിയർ ഗ്രൂപ് (എം.ഇ.ജി) ടീമിൽ അംഗമായാണ് സാം ഗോമസ് ദേശീയതലത്തിൽ ശ്രദ്ധ നേടുന്നത്. പിന്നീട് സർവിസസിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചു. തൃശൂർ ജിംഖാന, കോഴിക്കോട് ബ്ലാക്ക് ആൻഡ് വൈറ്റ് തുടങ്ങിയ ടീമുകൾക്കു വേണ്ടിയും ബൂട്ടണിഞ്ഞു. സേനയിൽനിന്ന് വിരമിച്ച ശേഷം സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫുട്ബാളിെൻറ പ്രചാരണത്തിനും കുട്ടികൾക്കു പരിശീലനം നൽകുന്നതിനും പ്രത്യേകം ശ്രദ്ധിക്കുകയും സമയം കണ്ടെത്തുകയും ചെയ്തിരുന്നു. ഭാര്യ: ഗ്രേസി. മക്കൾ: ജിൻസ് (മുംബൈ), ജിബി മരിയ (നഴ്സ്). മരുമക്കൾ: ഷിബിൻ (നഴ്സ്), ഹന്ന മിരിയം (അധ്യാപിക).