രാമപുരം: പുഴക്കാട്ടിരിയിലെ സോഡ കമ്പനി ഉടമയും വ്യാപാരിയുമായിരുന്ന പെരിന്തൽമണ്ണ പുല്ലാണി കുണ്ടൻ ഇബ്രാഹിം എന്ന സോഡ കാക്ക (70) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി പുഴക്കാട്ടിരി യൂനിറ്റ് അംഗവും പരസ്പര സഹായനിധി കലക്ഷൻ ഏജൻറുമാണ്. ഭാര്യ: പടിപ്പുര മറിയ (പെരിന്തൽമണ്ണ). മക്കൾ: സക്കീർ ഹുസൈൻ (സൗദി), അൻവർ ഹുസൈൻ, ഹസീന, നസീർ ഹുസൈൻ, മുഹമ്മദ് സഹീർ (ഇരുവരും സൗദി). മരുമക്കൾ: ഹബീബ് (കുവൈത്ത്), മെഹ്ബൂബ, റസീന, സഹല, ഫാത്തിമ ഷഹല. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, നൂർ മുഹമ്മദ്, ഹമീദ (മൂവരും പെരിന്തൽമണ്ണ).