വടകര: മയ്യന്നൂരിലെ രയരോത്ത് കൃഷ്ണൻ (78) നിര്യാതനായി. റിട്ട. വടകര അർബൺ ബാങ്ക് ജീവനക്കാരനായിരുന്നു. വടകര ഹൗസിങ് സൊസൈറ്റി ഡയറക്ടർ, ലോഹ്യ സ്മാരക ഗ്രന്ഥാലയം, മയ്യന്നൂർ ജനത കലാലയം എന്നിവയുടെ സെക്രട്ടറി, ലോക് താന്ത്രിക് ജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: രാധ. മക്കൾ: അഭിലാഷ് (മെക്കാനിക്), സഭീഷ് (ഇലക്ട്രീഷ്യൻ), സനീഷ് (പെയിൻറർ). മരുമക്കൾ: രവിജ, ഷിബിജ, സീത.