ഈസ്റ്റ്ഹിൽ: കക്കുഴിപ്പാലം കോങ്കട നമ്പീരി ചോതി നിവാസിൽ കെ.എൻ. മോഹൻദാസ് (74) നിര്യാതനായി. കക്കുഴിപ്പാലം ശാഖ എസ്.എൻ.ഡി.പി യോഗം, എസ്.എൻ.ജി ട്രസ്റ്റ് എന്നിവയുടെ മുൻ സെക്രട്ടറിയും എക്സ് സർവിസ്മെൻ ലേബർ കോൺട്രാക്ട് സൊസൈറ്റി ഡയറക്ടറും കോൺഗ്രസ് ബൂത്ത് പ്രസിഡൻറുമായിരുന്നു. ഭാര്യ: വെളിച്ചണ്ണ പറമ്പിൽ ഭാർഗവി. മക്കൾ: വിദ്യ (ഒമാൻ), നിത്യ (കേന്ദ്രീയ വിദ്യാലയം ഗോവ). മരുമക്കൾ: സുരേന്ദ്രൻ മങ്കുഴി, ജിതേഷ് കശ്മിക്കണ്ടി. സഹോദരങ്ങൾ: മനോജ്, സുനിൽകുമാർ, പരേതരായ വസന്തകുമാർ, വേണുഗോപാൽ, ഗിരിജ. സഞ്ചയനം ബുധനാഴ്ച.