മാന്നാർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ചെന്നിത്തല പനമ്പിലാവിൽ ദേവീപ്രസാദം വീട്ടിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ കെ. പരമേശ്വരൻ (70) മരിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ മാന്നാർ-തട്ടാരമ്പലം റോഡിൽ ചെന്നിത്തല ശാസ്താപടിയിലാണ് അപകടം സംഭവിച്ചത്. മോട്ടോർ ബൈക്കിൽ ചെട്ടികുളങ്ങരയിലേക്ക് പോകവേ എതിരെ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ഭാര്യ: തുളസി. മക്കൾ: പ്രീത് കുമാർ, പ്രിയാകുമാരി. മരുമക്കൾ: വിമൽകുമാർ, സുകന്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.