ചേർത്തല: ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചേർത്തല നഗരസഭ 28ാം വാർഡിൽ പാലയ്ക്കൽ വീട്ടിൽ ജോർജ് (സണ്ണി)-ആനിയമ്മ ദമ്പതികളുടെ മകൻ അരുൺ ജോർജാണ് (27) മരിച്ചത്. ദേശീയപാതയിൽ വളവനാട് ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാത്രി 11ഓടെയാണ് അപകടം. എറണാകുളം ഭാഗത്തേക്ക് പോയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചേർത്തല താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
സംസ്കാരം പോസ്റ്റുമോർട്ടത്തിന് ശേഷം ചേർത്തല മുട്ടം പള്ളി സെമിത്തേരിയിൽ. സഹോദരി: അമിത ജോർജ്.