മറയൂര്‍: മറയൂര്‍ -മൂന്നാര്‍ റോഡിൽ പുളിക്കരവയലിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തലയാര്‍ സ്വദേശി കറുപ്പസ്വാമിയാണ് (30) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. തലയാറില്നിന്നും മറയൂരിലേക്ക് സഞ്ചരിച്ചിരുന്ന കറുപ്പസ്വാമിയുടെ ബൈക്ക് എതിരെവന്ന പിക്അപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കറുപ്പസ്വാമിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സക്കായി അടിമാലിയിലേക്ക് മാറ്റുന്നതിനിടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. പിതാവ്: പഴനിസ്വാമി. മാതാവ്: തൊറച്ചി. സഹോദരന്: ഗണേശന്.