ഞീഴൂർ: കിണറ്റിൽ കാൽ വഴുതിവീണ് വീട്ടമ്മ മരിച്ചു. കാട്ടാമ്പാക്ക് കൂന്തളായിൽ ചന്ദ്രമോഹനൻ നായരുടെ ഭാര്യ വിജയലക്ഷ്മിയാണ് (60) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വീട്ടിൽ നിന്നും പുറത്തേക്ക് പോയ സമയം വീടിന് സമീപമുള്ള ചുറ്റുമതിൽ ഇല്ലാത്ത 35 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. കടുത്തുരുത്തിയിൽനിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി വിജയലക്ഷ്മിയെ കരക്ക് കയറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: രാകേഷ്, ദിവ്യ മോഹൻ.