കോട്ടായി: മേജർ റോഡ് സിത്താര സ്റ്റോർ ഉടമ കോട്ടായി പുത്തൻകളം പി.സി. ഹനീഫ (84) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: പരേതയായ ആമിനക്കുട്ടി. മക്കൾ: അബ്ദുറഹ്മാൻ, റഹ്മത്ത്, പരേതയായ റഷീദ. മരുമക്കൾ: മുഹമ്മദ് ഇബ്രാഹിം, ഷക്കീല, പരേതനായ ബഷീർ. കോവിഡ് ചട്ടങ്ങൾ പാലിച്ച് മാത്തൂർ ചുങ്കമന്ദം പല്ലഞ്ചാത്തനൂർ തെരുവത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.