പഴുവിൽ: വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഗൃഹനാഥന് കോവിഡ് സ്ഥിരീകരിച്ചു. പഴുവിൽ വെസ്റ്റ് കുഞ്ഞങ്കോടിന് സമീപം അലുംപറമ്പിൽ ജയൻ (54) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രോട്ടോകോൾ പ്രകാരം സംസ്കാരം നടത്തി.