കൊല്ലം: ശക്തികുളങ്ങര ആലുവിളയില്‍ ജറോം പയസ് (63) നിര്യാതനായി. സി.പി.ഐ ശക്തികുളങ്ങര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം, സ്വതന്ത്ര ലേലത്തൊഴിലാളി സൊസൈറ്റി സ്ഥാപക പ്രസിഡൻറ്, സി.പി.ഐ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സിസിലി ജറോം. മക്കള്‍: പയസ് ജറോം (ആസ്ട്രേലിയ), ജസ്ഫിന് ആഗ്നസ്. മരുമക്കള്‍: ബഞ്ചിന് പോള്‍ (ദുൈബ), ജാസ്മിന് (ആസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ശക്തികുളങ്ങര സെൻറ് ജോണ്‍ ബ്രിട്ടോ ദേവാലയ സെമിത്തേരിയില്‍.