എകരൂൽ: തലയാട് എരഞ്ഞാടി പറമ്പത്ത് ജാഫർ (45) ഹൃദയാഘാതത്തെ തുടർന്ന് മസ്കത്തിൽ നിര്യാതനായി. എ.പി. മൂസ ഹാജിയുടെയും (ദുബൈ മൂസ) ജമീലയുടെയും മകനാണ്. ഭാര്യ: ജാസ്മിൻ. മക്കൾ: ആദിൽ, റാനിയ. സഹോദരങ്ങൾ: അൻവർ, അക്ബർ, സാബിർ, ആബിദ്, ഷെറീന, റബ്ഷാന. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.