തിരുവനന്തപുരം: കേരളത്തിലെ ആദ്യകാല പ്രക്ഷേപകരിൽ പ്രമുഖയായ ഇന്ദിര ജോസഫ് (95) പൂജപ്പുരയിലെ വെണ്ണിയൂർ ഹൗസിൽ നിര്യാതയായി. പ്രശസ്ത കലാനിരൂപകനും എഴുത്തുകാരനും ആകാശവാണിയുടെ വിവിധ നിലയങ്ങളുടെ ഡയറക്ടറുമായിരുന്ന ഇ.എം.ജെ. വെണ്ണിയൂരിെൻറ ഭാര്യയാണ്. അണ്ണ യൂനിവേഴ്സിറ്റിയിൽ ബി.എ ഓണേഴ്സിന് ശേഷമാണ് റേഡിയോ പ്രക്ഷേപണ രംഗത്തേെക്കത്തിത്. 1949ൽ തിരുവിതാംകൂർ റേഡിയോയിൽ ഇംഗ്ലീഷ് ന്യൂസ് റീഡറായി. തിരുവനന്തപുരം ആകാശവാണിയിൽ ദീർഘകാലം അനൗൺസറും ട്രാൻസ്മിഷൻ എക്സിക്യൂട്ടിവുമായി പ്രവർത്തിച്ചു. 1984ല്‍ പ്രോഗ്രാം എക്സിക്യൂട്ടിവായി വിരമിച്ചു.
തിരുവിതാംകൂർ ആർക്കിയോളജി ഡയറക്ടറായിരുന്ന ആർ.വി. പൊതുവാളിെൻറ മകളാണ്. പ്രശസ്ത ഗായിക ശാന്ത പി. നായരുടെ സഹോദരിയുമാണ്. മക്കൾ: വിജയന് വെണ്ണിയൂര്‍ (മാധ്യമ പ്രവർത്തകൻ), ഡോ. അജിത് വെണ്ണിയൂർ (സീനിയർ ഒാേങ്കാളജിസ്റ്റ്), സജന് വെണ്ണിയൂര്‍ (ജര്‍മന്‍ റേഡിയോ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ.