കോതമംഗലം: തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സിസ്റ്റര്‍ പാദുവ തോട്ടുപുറം എസ്.എച്ച് (81) നിര്യാതയായി. മൃതദേഹം ബുധനാഴ്ച രാവിലെ 10ന് മൈലക്കൊമ്പ് മഠം ചാപ്പലില്‍ പൊതുദര്‍ശനത്തിന് െവയ്ക്കും. ഉച്ചകഴിഞ്ഞ് 2.30ന് മൈലക്കൊമ്പ് മഠം ചാപ്പലില്‍ ദിവ്യബലിയോടുകൂടി സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. പരേത ആലക്കോട് തോട്ടുപുറം വര്ഗീസ്മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അന്നക്കുട്ടി വര്‍ക്കി, ജോര്‍ജ് വര്‍ക്കി, പരേതരായ ചാക്കോച്ചന് വര്‍ക്കി, കൊച്ചുത്രേസ്യാ വര്‍ക്കി, അലോഷ്യസ് വര്‍ക്കി. പരേത ജര്‍മനി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം, കരുണ ആശുപത്രി നെടുങ്കണ്ടം, മേഴ്സി ആശുപത്രി രാജാക്കാട്, എസ്.എച്ച്. ആശുപത്രി പൈങ്കുളം എന്നിവിടങ്ങളില്‍ നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരുണ ആശുപത്രി കോണ്‍വൻറ് നെടുങ്കണ്ടം, എസ്.എച്ച്. ആശുപത്രി കോണ്‍വൻറ് പൈങ്കുളം എന്നീ ഭവനങ്ങളില്‍ മദര്‍ സുപ്പീരിയറായും രാജാക്കാട് മേഴ്സി ആശുപത്രി മേട്രനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.