റാന്നി: വെച്ചൂച്ചിറ കക്കുടുക്കയില്‍ പ്ലസ് വൺ വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കക്കുടുക്ക മാടത്താഴ വീട്ടില്‍ ഷാജഹാെൻറ മകന് ഷെമീറാണ് (16) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വെച്ചൂച്ചിറ കോളനി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. വെച്ചൂച്ചിറ പൊലീസ് മേല്‍നടപടി സ്വീകരിച്ച് മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.