കോട്ടക്കല്‍: എടരിക്കോട് അമ്പലവട്ടം 'അന്നപൂര്‍ണ'യില്‍ കല്പള്ളി പുലാപ്ര നാരായണിക്കുട്ടി അമ്മ (84) നിര്യാതയായി. ടി.കെ. മാധവന് നായരുടെ ഭാര്യയാണ്. മക്കള്‍: രവിമേനോന് (മാതൃഭൂമി സംഗീത ഗവേഷണ മേധാവി, എഴുത്തുകാരൻ), രാജേന്ദ്രന് (മാനേജര്‍, വാണിയംപാറ റബർ എസ്റ്റേറ്റ്), രഞ്ജിനി (യു.എസ്). മരുമക്കള്‍: സഞ്ജീവ്, ലത, സീമ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് എടരിക്കോട്ടെ വീട്ടുവളപ്പില്‍.