വടക്കാഞ്ചേരി: ലോക്ക് ചെയ്യാത്തതിനാൽ മിനി ലോറിയുടെ കാബിൻ മറിഞ്ഞ് പുറത്തേക്ക് തെറിച്ചുവീണ ഡ്രൈവർ മരിച്ചു. പൈങ്കുളം വാഴാലിപ്പാടം പുത്തൻപുരയിൽ രാമകൃഷ്ണനാണ് (55) മരിച്ചത്. ബുധനാഴ്ച രാവിലെ തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ 7.50ഓടെയാണ് സംഭവം. റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ സ്റ്റീൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മിനി ലോറിയുടെ കാബിൻ മറിഞ്ഞാണ് അപകടം. ഭാര്യ: ഓമന. മക്കൾ: കീർത്തന, കീർത്തി, നിതിൻ.