കുളത്തൂർ: നിർമാണത്തൊഴിലാളിയെ റോഡരികിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂർ, മണക്കാട്ടുവിളാകം ശാന്തിനഗർ സ്വദേശി സുധാകരൻ(59)ആണ് സ്റ്റേഷൻകടവ് വി.എസ്.എസി.സി റോഡിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശിയാണ്.ബന്ധുക്കൾ ആരും മൃതദേഹം ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ പള്ളിത്തുറ കൗൺസിലർ മേടയിൽ വിക്രമെൻറ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റുമോർട്ടത്തിനുശേഷം ശാന്തികവാടത്തിൽ സംസ്കരിച്ചു.