തിരുവല്ല: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ സ്കൂട്ടർ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന അമിച്ചകരി കുറുകവേലിൽ ചെറിയാൻ (തങ്കച്ചൻ -69) മരിച്ചു. തിരുവല്ല-മാവേലിക്കര റോഡിൽ അധ്യാപക ബാങ്കിന് സമീപം ഇക്കഴിഞ്ഞ 23നായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ചെറിയാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സഹ. വകുപ്പ് റിട്ട. അസിസ്റ്റൻറ് രജിസ്ട്രാർ മണർകാട് പുത്തൻപറമ്പിൽ കുടുംബാംഗം ശോശാമ്മ പി. ശാമുവേൽ. മക്കൾ: ഐഡ ചെറിയാൻ (അധ്യാപിക, ഓതറ നസ്രേത്ത് ഫാർമസി കോളജ്), ബെേൻറാ ചെറിയാൻ (കുവൈത്ത്). മരുമകൻ: ബിജു പുല്ലുകാട്ട്. സംസ്കാരം പിന്നീട്.