മേപ്പയൂർ: മുയിപ്പോത്ത് എം.യു.പി സ്കൂൾ റിട്ട. അധ്യാപകനും ദീർഘകാലം മഹല്ല് കമ്മിറ്റി സെക്രട്ടറിയും പൊതുപ്രവർത്തകനുമായിരുന്ന മുരിക്കോളി കെ.പി. ഇബ്രാഹിം മാസ്റ്റർ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജാഫർ ഷരീഫ്, അബ്ദുൽ വഹാബ്, റംല, മുഹമ്മദ് ആസിഫ്. മരുമക്കൾ: ഷിഹാബ്, റൈഹാനത്ത്, റജിഷ, ബിസ്ന. സഹോദരങ്ങൾ: മാങ്ങിലൊടി അമ്മദ് ഹാജി, പരേതരായ മൊയ്തീൻ ഹാജി കണ്ണിപ്പൊയിൽ, കുഞ്ഞായിഷ ചെറുവള്ളി.