കാളികാവ്: പൂങ്ങോട് സലഫി മസ്ജിദ് പ്രസിഡൻറായിരുന്ന വി.പി.സി. ഉണ്ണിക്കമ്മു (84) നിര്യാതനായി. കെ.എൻ.എം യൂനിറ്റ് പ്രസിഡൻറ്, ബുർഹാനുൽ ഇസ്ലാം മദ്റസ പ്രസിഡൻറ്, മണ്ഡലം കോൺഗ്രസ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ്, ജാഫർ (ഇരുവരും ജിദ്ദ), നദീറ, അമീന, റസിയ, സാജിദ. മരുമക്കൾ: ഷാഹിറ, ജസീന, എ.പി. യൂസുഫ് (വാണിയമ്പലം), പി.വി. അഷ്റഫ് (കൂരാട്), പരേതരായ അമീൻ (തൃപ്പനച്ചി), ജമാൽ (കുറ്റിയിൽ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൂങ്ങോട് സലഫി മസ്ജിദ് ഖബർസ്ഥാനിൽ.