നെല്ലിക്കാപറമ്പ്: നെല്ലിക്കാപറമ്പ് സി.എച്ച്.എം.എൽ.പി സ്കൂൾ മാനേജറും ജെ.ഡി.ടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലും കുന്ദമംഗലം ബ്ലോക്ക് പ്രോഗ്രാം ഓഫിസറുമായിരുന്ന നെല്ലിക്കാപറമ്പ് പേക്കാടൻ അബ്ദുൽ റഷീദ് മാസ്റ്റർ (62) നിര്യാതനായി. കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിെൻറ അക്കാദമിക് കോഓഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. കാസർകോട് തെരുവത്ത് ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ, കൊണ്ടോട്ടി ബ്ലോക്ക് പ്രോഗ്രാം ഓഫിസർ, കാസർകോട് ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെമ്മനാട് യു.പി സ്കൂൾ, ഓമശേരി ഇസ്ലാമിയ്യ കോളജ് പ്രിൻസിപ്പൽ, തളങ്കര മുസ്ലിം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ്: പരേതനയ പേക്കാടൻ മൊയ്തീൻ ഹാജി. മാതാവ്: ബിയ്യുമ്മ. ഭാര്യ: ഷരീഫ ബീവി മുണ്ടുമുഴി. മക്കൾ: ഷബ്നം, ഷബീർ, ശബാന, ഡോ. ഷബീബ, ഷമീർ. മരുമക്കൾ: അബ്ദുൽ ജലീൽ മാവൂർ (ഖത്തർ), ടി.പി. ഹന കരിപ്പൂർ, മുഹമ്മദ് ഷരീഫ് വഴക്കാട് (റിയാദ്), മുഹമ്മദ് ഷഫീഖ് മഞ്ചേരി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നെല്ലിക്കാപറമ്പ് സി.എച്ച്.എം എൽ.പി സ്കൂൾ ഗ്രൗണ്ടിലും ഖബറടക്കം നെല്ലിക്കാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിലും.