പയ്യോളി: തിക്കോടി ടൗണിലെ വ്യാപാരി പുഴക്കൂൽ ഗോപാലൻ (85) നിര്യാതനായി. പയ്യോളി മണ്ഡലം കോൺഗ്രസ് മുൻ സെക്രട്ടറി, തിക്കോടി മണ്ഡലം മുൻ വൈസ് പ്രസിഡൻറ്, തിക്കോടി സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: നാരായണി. മക്കൾ: സദാനന്ദൻ, പവിത്രൻ (ഇരുവരും ദുബൈ), വിനോദ് (യു.എസ്.എ), ഷാജി (ഡോക്ടേഴ്സ് ലാബ് പയ്യോളി). മരുമക്കൾ: സ്മിത, ലേഖ, ചസ്ന, രാജി.