മാന്നാർ: മാന്നാർ കുട്ടമ്പേരൂർ 15ാം വാർഡിൽ പത്മഭവനത്തിൽ പരേതനായ അധ്യാപകൻ കുന്നക്കാട്ട് ഭാസ്കരൻ പിള്ളയുടെ ഭാര്യ കെ.എൽ. ഭാർഗവിയമ്മ (92) നിര്യാതയായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക ദമ്പതിമാരായിരുന്നു. കുട്ടമ്പേരൂർ കുന്നത്തൂർ വിദ്യാപ്രദായ നിയോഗം യു.പി സ്കൂൾ പ്രഥമാധ്യാപികയും മാന്നാർ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു. മക്കൾ: വത്സല ദേവി, അഡ്വ. രമേശ് ചന്ദ്രകുമാർ (മാവേലിക്കര), പത്മജ ദേവി, പരേതരായ പത്മിനി ദേവി, ലതികാദേവി, സതീശ് ചന്ദ്രകുമാർ. മരുമക്കൾ: ആർ. ഭാസ്കര കൈമൾ, എം.വി. സോമനാഥൻപിള്ള, രാജി, ലക്ഷ്മിയമ്മ, പുരുഷോത്തമൻ പിള്ള, പരേതനായ ഗോപാലകൃഷ്ണൻ നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.