മൂവാറ്റുപുഴ: എഫ്.സി.സി കെങ്കേരി സാന്‍ജോസദന്‍ ഭവനാംഗം സിസ്റ്റര്‍ മെറിന് (ഇത്താമ്മ - 66) നിര്യാതയായി. തഴുവുംകുന്ന് ഇടവക കപ്യാരുമലയില്‍ പരേതരായ ജോസഫ് - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഐപ്പച്ചന്‍, മേഴ്സി ബാബു, ബെറ്റി സാലിച്ചന് തയ്യില്‍, ലൈസ ആല്‍ബർട്ട് മാടവന, സെലിന്.പൈങ്ങോട്ടൂര്‍ സെൻറ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയായും പ്രധാനാധ്യാപികയായും 25 വര്‍ഷം സേവനമനുഷ്ഠിച്ചു. ഷാജാപുര്‍, വെളിയേല്‍ച്ചാല്‍, നിര്‍മല ജൂനിയര്‍ സ്കൂള്‍, മൂവാറ്റുപുഴ സാന്‍ജോസദന്‍ കോണ്‍വൻറ് സ്കൂള്‍, കെങ്കേരി എന്നിവിടങ്ങളിലും അധ്യാപികയായിരുന്നു. തൊടുപുഴ, വെളിയേല്‍ച്ചാല്‍, പൈങ്ങോട്ടൂര്‍, കലൂര്‍ ഇടവകകളില്‍ മതാധ്യാപികയായി പ്രവർത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച 1.30ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) എഫ്.സി മഠം വക സെമിത്തേരിയില്‍.