അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിണ്ടക്കി (ഫസ്റ്റ് സൈറ്റ്) ഊരിലെ രാജുവിെൻറ മകൾ സൂര്യയെയാണ് (22) വെള്ളിയാഴ്ച പുലർച്ച വീടിനടുത്ത ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതയാണ്. തലേദിവസം കൂട്ടുകാരൊത്ത് പുതുവത്സരാഘോഷത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയതായി പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.