എരുമപ്പെട്ടി: പാത്രമംഗലം തോന്നല്ലൂർ ചെമ്പകശ്ശേരി വീട്ടിൽ വർഗീസ് (50) മരത്തിൽ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തോന്നല്ലൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിനു സമീപം പ്ലാവിൽ നിന്ന് ഇല ശേഖരിച്ചുകൊണ്ടിരിക്കെ ചവുട്ടി നിന്ന കൊമ്പ് പൊട്ടി വീഴുകയായിരുന്നു. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ഉടനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ഷീജ. മക്കൾ: ജിംസൺ, ജിവിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാത്രമംഗലം സെൻറ്ജോസഫ് പള്ളി സെമിത്തേരിയിൽ.