ചെറുതുരുത്തി: കുടുംബത്തിെൻറയും നാട്ടുകാരുടെയും പ്രാർഥനകൾ ബാക്കിയാക്കി അനുപമ യാത്രയായി. ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പുതുശ്ശേരി സ്വദേശിനിയായ ബിരുദ വിദ്യാർഥിനി അനുപമയാണ് (21) മരിച്ചത്. പുതുശ്ശേരി ചിരപറമ്പിൽ ഉണ്ണികൃഷ്ണെൻറയും സിന്ധുവിെൻറയും മകളാണ്. അനുപമയുടെ ചികിത്സക്കായി ചെറുതുരുത്തിയിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ധന സമാഹരണം നടത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം തിരുവനന്തപുരത്ത് അനുപമയുടെ അമ്മവീട്ടിൽ നടന്നു. സഹോദരൻ: അഭിഷേക്.