ചെറുതുരുത്തി: നെടുമ്പുര സ്വദേശി ആലിക്കപ്പറമ്പിൽ അബുവിെൻറ മകൻ അബൂ ത്വാഹിറിനെ (26) ഖത്തറിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. ദോഹ ഷെറാട്ടൻ ഹോട്ടലിെൻറ പരിസരത്തെ ബീച്ചിലാണ് മൃതദേഹം കണ്ടത്. ഒരുദിവസം മുമ്പ് റൂമിൽനിന്ന് പോയതാണെന്ന് കൂടെ താമസിക്കുന്നവർ പറയുന്നു. അവിവാഹിതനായ യുവാവ് ഏതാനും വർഷങ്ങമായി ഖത്തറിലുണ്ട്. സ്വകാര്യ എ.സി കമ്പനിയിലായിരുന്നു ജോലി. സഹോദരൻ സദഖത്തുല്ലയും ഖത്തറിലാണ്. മാതാവ്: സുലൈഖ. മറ്റു സഹോദരങ്ങൾ: ജാഫർ, ഹസീന, റാബിയ.