വടക്കേക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡി.സി.സി അംഗവുമായ സി. കുമാരമേനോൻ (76) നിര്യാതനായി. തിരുവളയനൂർ സ്കൂൾ മാനേജർ, വടക്കേക്കാട് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രുഗ്മിണി (അധ്യപിക, തിരുവളയന്നൂർ സ്കൂൾ). മക്കൾ: രാജേഷ് (ഖത്തർ), രേഖ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.