ചാവക്കാട്: കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയും ചാവക്കാട് നഗരസഭ മുന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ എ.സി. ആനന്ദന് (54) നിര്യാതനായി. സി.പി.എം ചാവക്കാട് മുനിസിപ്പല്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം, പ്രവാസി ക്ഷേമ സഹകരണസംഘം ഡയറക്ടര്‍, കര്‍ഷക സംഘം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്ലാങ്ങാട് ബീച്ചിൽ ആലുങ്ങൽ ചോയിയുടെ മകനാണ്. ഭാര്യ: ഷര്‍മ്മിള. മകന്: അക്ഷയ് ആനന്ദ് (എന്‍ജിനീയര്‍). സംസ്കാരം ശനിയാഴ്ച എട്ടിന്.