കല്പറ്റ: വയനാട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്ന കെ.എം. ആലി (78) നിര്യാതനായി. അഞ്ചു പതിറ്റാണ്ടായി രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്നു. കൽപറ്റ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്, ഡി.സി.സി അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം, മടക്കിമല സര്‍വിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, ഡയറക്ടര്‍, സൗത്ത് വയനാട് റബര്‍ ആൻഡ് മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡൻറ്, സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന ജോ. സെക്രട്ടറി, ശംസുല്‍ ഉലമാ അക്കാദമി, വയനാട് മുസ്ലിം യതീംഖാന എക്സിക്യൂട്ടിവ് അംഗം, മൈലാടി മഹല്ല് സെക്രട്ടറി, പ്രസിഡൻറ്, ചെയര്മാന് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മണ്ണില്‍ ഫാത്തിമ. മക്കള്‍: പരേതനായ നൗഷാദ്, ശൗക്കത്തലി, മുനീറ. മരുമക്കള്‍: സുമയ്യ, മുസ്തഫ.