കൽപകഞ്ചേരി: പുത്തനത്താണി ചുങ്കത്ത് ബൈക്ക് മതിലിലിടിച്ച് പാലക്കാട് പൊറ്റശ്ശേരി സ്വദേശി കരപറമ്പില്‍ ഉണ്ണികൃഷ്ണന് (ഉണ്ണക്കുട്ടന് -39) മരിച്ചു. കല്പകഞ്ചേരിയില് കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ പാലക്കാട് കരിമ്പ സ്വദേശി സുധീഷിനെ (29) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടിനായിരുന്നു അപകടം.